KOYILANDY DIARY.COM

The Perfect News Portal

കേരള ഗണക കണിശസഭ കോഴിക്കോട് ജില്ലാ പ്രവർത്തക യോഗം

കൊയിലാണ്ടി: കേരള ഗണക കണിശ സഭ കോഴിക്കോട് ജില്ലാ പ്രവർത്തകയോഗം കൊയിലാണ്ടിയിൽ നടന്നു. സംസ്ഥാന സെക്രട്ടറി പി.കെ. പുരുഷോത്തമൻ ഉത്ഘാടനം ചെയ്തു. മലബാർ ബോർഡിന്റെ കിഴിലുള്ള ക്ഷേത്രങ്ങളിൽ കണിയാർ സമുദായത്തിന് പ്രതിനിത്യം നൽകണമെന്ന് അദ്ധേഹം പറഞ്ഞു. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് പാലത്ത് രാമചന്ദ്രൻ പണിക്കർ അദ്ധ്യക്ഷ വഹിച്ചു.
.
.
പ്രഭാകരൻ മണിയൂർ മുഖ്യപ്രഭാഷണം നടത്തി. കൈതക്കൽ ചന്ദ്രൻ പണിക്കർ. രാമനാഥൻ പരപ്പോൽ, സുധീപ് കുറ്റാടി, ദിലീപ് കൊല്ലം, ഉദയഭാനു, രജ്ഞിത്ത് വെങ്ങളം, ശ്രീഹരി, ഹരീഷ്, വേണുഗോപാൽ, രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Share news