KOYILANDY DIARY.COM

The Perfect News Portal

കേരള ഗണഗ കണിശ സഭ കോഴിക്കോട് ജില്ലാ സമ്മേളനം രൂപീകരിച്ചു

കൊയിലാണ്ടി: കേരള ഗണഗ കണിശ സഭ (കെ.ജി.കെ.എസ്) കോഴിക്കോട് ജില്ലാ സമ്മേളനം ജൂൺ 23 ന് കൊയിലാണ്ടിയിൽ നടക്കും. സമ്മേളനത്തിൻ്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. യോഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പാലത്ത് രാമചന്ദ്രൻ പണിക്കർ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മറ്റി അംഗം പി.കെ പുരുഷോത്തമൻ, ജില്ലാ സെക്രട്ടറി ചന്ദ്രൻ പണിക്കർ കൈതക്കൽ, രാമനാഥൻ കോവൂർ, സുധീപ് കുറ്റ്യാടി, ദിലീപ് പണിക്കർ, ദിനേശ്, പ്രസാദ്, ശ്രീഹരി, രജ്ഞിത് പണിക്കർ, എൻ പ്രശാന്ത് എന്നിവർ സംസാരിച്ചു. സ്വാഗത സംഘചെയർമാനായി പാലത്ത് രാമചന്ദ്രൻ പണിക്കരേയും ജനറൽ കൺവീനറായി പി.കെ പുരുഷോത്തമനേയും ഖജാൻജിയായി പ്രശാന്ത് പണിക്കർ കന്നി നടയേയും തിരഞ്ഞെടുത്തു.

Share news