KOYILANDY DIARY.COM

The Perfect News Portal

സ്ത്രീസുരക്ഷയിൽ കേരളം മുന്നിൽ: ദേശീയ മനുഷ്യാവകാശ കമീഷന്‍

കോഴിക്കോട്: മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി സ്ത്രീസുരക്ഷ, സ്ത്രീകളുടെ വിദ്യാഭ്യാസം, പൊതുജനാരോഗ്യം, പൊതു വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലയിൽ കേരളം ഒട്ടേറെ മുന്നിലാണെന്ന്‌ ദേശീയ മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർപേഴ്‌സൺ വിജയ ഭാരതി സയാനി. കലക്ടർ സ്‌നേഹിൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ജില്ലയിലെ കണക്കുകൾ ഉൾപ്പെടെ പരിശോധിച്ചായിരുന്നു സയാനിയുടെ പരാമർശം. കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിന്‌  അവരെ കായികമേഖലയിലേക്ക്  തിരിച്ചുവിടാൻ കൂടുതൽ പദ്ധതികൾ ആവിഷ്‌കരിച്ച്‌ നടപ്പാക്കേണ്ടത് അനിവാര്യമാണെന്നും അവർ പറഞ്ഞു. കമീഷന് ജില്ലയിൽനിന്ന് ലഭിച്ച ആരോഗ്യം, കെഎസ്ആർടിസി, പൊലീസ്, ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ, പഞ്ചായത്ത് എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളുടെ സ്ഥിതി വിലയിരുത്തി.

 

Share news