KOYILANDY DIARY.COM

The Perfect News Portal

കീനെ റംഗളു ബുക്ക് ടോക്ക് ഡയറ്റ് കോഴിക്കോട് വെച്ച് സംഘടിപ്പിച്ചു

കീനെ റംഗളു ബുക്ക് ടോക്ക് ഡയറ്റ് കോഴിക്കോട് വെച്ച് സംഘടിപ്പിച്ചു. മാലി ദ്വീപ് ജീവിതാനുഭവങ്ങൾ പ്രമേയമാക്കിയ ‘കീനെ റംഗളു’ എന്ന പുസ്തകത്തെ കുറിച്ചായിരുന്നു ചർച്ച. പുസ്തക രചയിതാവായ ഡോ. ലാൽ രഞ്ജിത്തിനെ ഡയറ്റ് പ്രിൻസിപ്പൽ ഡോ. അബ്ദുൽ നാസർ പൊന്നാട അണിയിച്ചു. പ്രിൻസിപ്പൽ ഡോ. അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു. ഡയറ്റ് അധ്യാപിക ദിവ്യ ഡി പുസ്തക റിവ്യു നടത്തി. ശ്രീലക്ഷ്മി ആശംസകൾ അർപ്പിച്ചു. തുടർന്ന് അധ്യാപികമാരായ പോളിന, നിഷ, ഗ്രീഷ്മ തുടങ്ങിയവർ പുസ്തക ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
കാളിദാസൻ കാലാധീതനായ കവി എന്ന സെമിനാറിൻ്റെ മികച്ച ഡോക്യുമെൻ്റേഷൻ നടത്തിയ സംസ്കൃതം ഒന്നാം വർഷ വിദ്യാർത്ഥിനിയായ ശിൽപ. പി. കെക്ക് ഡോ. ലാൽ ലഞ്ജിത് ഉപഹാരം നൽകി. ഡയറ്റ് ലൈബ്രറിയിലെ ഇത്തവണത്തെ മികച്ച വായനക്കാരായി തിരഞ്ഞെടുക്കപ്പെട്ട അമൃത, അശ്വനി എന്നിവർക്കും ഉപഹാരം നൽകി. ഡോ. ലാൽ രഞ്ജിത്തും കുട്ടികളും ചേർന്ന് ചോദ്യോത്തര ശൈലിയിൽ പുസ്തക ചർച്ച നടത്തി. ശിൽപ കെ വി, പ്രഥമാ കൃഷ്ണ, അദ്രിക എന്നിവർ പുസ്തകത്തെ കുറിച്ച് സംസാരിച്ചു. ഫസ്റ്റ് ഇയർ സംസ്കൃതം ബാച്ചിൻ്റെ നേതൃത്വത്തിലാണ് പുസ്തകചർച്ച സംഘടിപ്പിച്ചത്. നവനീത് കൃഷ്ണൻ സ്വാഗതവും വൈഷ്ണവി വി. പി നന്ദിയും പറഞ്ഞു. 
Share news