കായലാട്ട് രവീന്ദ്രൻ കെ.പി.എ.സി സ്മൃതി 28ന് വ്യാഴാഴ്ച
കൊയിലാണ്ടി: കായലാട്ട് രവീന്ദ്രൻ കെ.പി.എ.സി സ്മൃതി 28ന് വ്യാഴാഴ്ച നടക്കും. വൈകീട്ട് 4 മണിക്ക് കൊയിലാണ്ടി നഗരസഭ ടൗൺഹാളിൽ പ്രമുഖ എഴുത്തുകാരനും, വയലാർ അവാർഡ് ജേതാവും, മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ കെ.വി. മോഹൻ കുമാർ ഉദ്ഘാടനം ചെയ്യും.

ഗുരുപൂജ അവാർഡ് ജേതാവ് ശിവദാസ് ചേമഞ്ചേരി, നാടകരംഗത്തെ പ്രസ്തരായ എം. നാരായണൻ മാസ്റ്റർ, എം.കെ. വേലായുധൻ മാസ്റ്റർ എന്നിവരെ കാനത്തിൽ ജമീല എം.എൽ.എ. ആദരിക്കും. തുടർന്ന് നൃത്തശില്പം, ദർപ്പണ ഫൈനാർട്സ് അവതരിപ്പിക്കുന്ന ചെപ്പുകിലുക്കണ ചങ്ങാതി നാടക ഗാനസദസ്സും ഉണ്ടാകും.

