KOYILANDY DIARY.COM

The Perfect News Portal

കാസര്‍കോട് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്‌; നേത്രാവതി എക്‌സ്‌പ്രസിന്‍റെ ചില്ല് തകര്‍ന്നു

കാസര്‍കോട്: കാസര്‍കോട് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. തിരുവനന്തപുരത്ത് നിന്നും മുബൈയിലേക്കുള്ള 16346 നേത്രാവതി എക്‌സ്‌പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. ഇന്നലെ രാത്രി 8.45 ന് കുമ്പളക്കും ഉപ്പളയ്ക്കും ഇടയിലാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ എസ് 2 കോച്ചിന്‍റെ ഒരു ചില്ല് തകര്‍ന്നു. യാത്രക്കാർക്ക് പരിക്കില്ല. മംഗളൂരുവിൽ നിന്നെത്തിയ റെയിൽവേ സംരക്ഷണ സേനയും കുമ്പള പൊലീസും പരിശോധന നടത്തി.

Share news