KOYILANDY DIARY.COM

The Perfect News Portal

കാസര്‍ഗോഡ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം; ഒരാള്‍ കസ്റ്റഡിയിലെന്ന് സൂചന

കാസര്‍ഗോഡ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ഉപേക്ഷിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലെന്ന് സൂചന. പ്രദേശവാസിയായ ഒരാള്‍ കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. ഇയാളുടെ ഡിഎന്‍എ പരിശോധന നടത്തും. മയക്കുമരുന്ന് കേസിലടക്കം പ്രതിയായ ഒരാളാണ് കസ്റ്റഡിയിലുള്ളത്.

പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. മുത്തശ്ശന്‍ പശുവിനെ കറക്കാന്‍ പോയപ്പോഴാണ് തട്ടിക്കൊണ്ടുപോയത്. അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ കൊണ്ടുപോയത്. നാട്ടുകാരുടെ തിരച്ചിലില്‍ കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കാതിലെ സ്വര്‍ണം കവര്‍ച്ച ചെയ്തിട്ടുണ്ട്. കണ്ണിനും കഴുത്തിനും പരിക്കേറ്റ കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയാളം സംസാരിക്കുന്നയാളാണെന്നാണ് കുട്ടി പറയുന്നത്.

Share news