KOYILANDY DIARY

The Perfect News Portal

കാസർഗോഡ് മത്സ്യബന്ധന ബോട്ട് നിയന്ത്രണം വിട്ട് തീരത്ത് കുടുങ്ങി

കാസർഗോഡ് നെല്ലിക്കുന്ന് കടപ്പുറത്ത് മത്സ്യബന്ധന ബോട്ട് നിയന്ത്രണം വിട്ട് തീരത്ത് കുടുങ്ങി. കാറ്റിലും മഴയിലും നിയന്ത്രണം വിട്ട് ലൈറ്റ് ഹൗസിനടുത്ത് തീരത്തേക്കടുത്ത് മണലിൽ താഴ്ന്നു പോവുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയാണ് സംഭവം. കോസ്റ്റൽ പോലീസും നാട്ടുകാരും മത്സ്യതൊഴിലാളികളും ചേർന്ന് ബോട്ടുകൾ ഉപയോഗിച്ച് കെട്ടി വലിച്ച് പുലർച്ചെ രണ്ട് മണിയോടെ ബോട്ട് കടലിലേക്ക് തിരിച്ചിറക്കി.

Advertisements

 

നങ്കൂരമിടാതെ ബോട്ടിൽ ഉറങ്ങിയതാണ് കരയിലേക്ക് ഇടിച്ചു കയറാൻ കാരണമായത്. സാധാരണ നീലേശ്വരം തീരത്താണ് ബോട്ട് അടുക്കാറുള്ളത്. ബോട്ടിൽ കാസർഗോഡ് സ്വദേശികളായ 6 മത്സ്യ തൊഴിലാളികൾ ഉണ്ടായിരുന്നു.