KOYILANDY DIARY

The Perfect News Portal

കരമന അഖിൽ കൊലക്കേസ്; പിടിയിലായ മുഴുവൻ പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: കരമന അഖിൽ കൊലപാതക്കേസിൽ പിടിയിലായ മുഴുവൻ പ്രതികളെയും പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. ശേഷം തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും.

കഴിഞ്ഞ ദിവസം കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ രണ്ടാം പ്രതിയായ സുമേഷിന്റെ അറസ്റ്റ് കൂടി രേഖപ്പെടുത്തിയതോടെ നിലവിൽ ഏഴ് പേരാണ് കസ്റ്റഡിയിൽ ഉള്ളത്. വിനീത് രാജ്, സുമേഷ്, അഖിൽ എന്നിവരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള മുഖ്യ പ്രതികൾ. സഹായികളായ അനീഷ്, ഹരിലാൽ, കിരൺ, കിരൺ കൃഷ്ണ എന്നിവർക്ക് പുറമെ മറ്റാർക്കെങ്കിലും ഗൂഢാലോചനയിൽ പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.