പന്തലായനി ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച കപ്പക്കടവ് ചീർപ്പ് നാടിനു സമർപ്പിച്ചു
ചേമഞ്ചേരി : കാപ്പാട് പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ഉപ്പ് വെള്ളം കയറി ശുദ്ധ ജലം മലിനമാകുകയും കൃഷി നശിക്കുകയും ചെയ്യുന്നതിന് പരിഹാരമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കപ്പകടവ് തെങ്ങിൽതാഴെ – താഴത്തംകണ്ടി തോടിന് നിർമ്മിച്ച ചീർപ്പ് ഉദ്ഘാടനം ചെയ്തു. 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 850000 രൂപ ചിലവിൽ നിർമിച്ച ചീർപ്പിന്റെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എംപി. മൊയ്തീൻ കോയ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ജീവാനന്ദൻ, പഞ്ചായത്ത് മെമ്പർ അബ്ദുള്ള കോയ വലിയാണ്ടി, എ ടി അബുബക്കർ, നാസർ കാപ്പാട്, അഫ്സ മനാഫ് എന്നിവർ സംസാരിച്ചു. കിണറുകളിലേക്ക് ഇനി തെളിനീരൊഴുകും..
