രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ആദ്യ 15ൽ ഇടംപിടിച്ച് കണ്ണൂരും
മട്ടന്നൂർ: രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ആദ്യ 15ൽ ഇടംപിടിച്ച് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവും. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട ഒക്ടോബറിലെ കണക്ക് പ്രകാരമാണ് കണ്ണൂർ വിമാനത്താവളം ഈ നേട്ടം സ്വന്തമാക്കിയത്. 61,517 പേരാണ് ഒക്ടോബറിൽ കണ്ണൂർ വഴി യാത്ര ചെയ്തത്. 899 എയർക്രാഫ്റ്റ് മൂവ്മെന്റാണ് രേഖപ്പെടുത്തിയത്.

കോവിഡിനുശേഷം ഓരോ വർഷവും യാത്രക്കാരുടെ എണ്ണത്തിൽ കൃത്യമായ വർധന കണ്ണൂരിലുണ്ട്. 2019 ഒക്ടോബറിൽ 1,36,279 പേരാണ് കണ്ണൂർ വഴി യാത്ര ചെയ്‌തത്. വിന്റർ ഷെഡ്യൂളിൽ എയർ ഇന്ത്യാ എക്സ്പ്രസ് കൂടുതൽ സർവീസ് ആരംഭിച്ചത് കണ്ണൂരിലെ യാത്രക്കാരുടെ എണ്ണം കൂടാന്‍ സഹായമാകും. കഴിഞ്ഞ സെപ്തംബര്‍ 28ന് കണ്ണൂര്‍ വിമാനത്താവളത്തിലെ ആകെ യാത്രക്കാരുടെ എണ്ണം 50 ലക്ഷം പിന്നിട്ടിരുന്നു.

