KOYILANDY DIARY.COM

The Perfect News Portal

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് കാർഗോ എയർ ലിഫ്റ്റിങ് അനുമതി

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് കാർഗോ എയർ ലിഫ്റ്റിങ് അനുമതി നൽകി കേന്ദ്രസർക്കാർ. കസ്റ്റംസ് കോസ്റ്റ് റിക്കവറി ചാർജ് ഒഴിവാക്കി. കേന്ദ്ര ധനകാര്യവകുപ്പ് പ്രൊഫ. കെ വി തോമസിന് നൽകിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതി മലബാറിന്റെ വികസനത്തിന്‌ ഗുണകരമാകുന്നതെന്ന് പ്രൊഫ. കെ വി തോമസ്.

കേരളത്തിൽ കൊച്ചിയിലാണ് നിലവിലെ പ്രധാന കാർഗോ സംവിധാനം പ്രവർത്തിക്കുന്നത്. 2023 ലാണ് കാർഗോ വിമാന സർവ്വീസ് തുടക്കം കുറിച്ചത്. കൊച്ചി ആസ്ഥാനമായ ദ്രാവിഡൻ ഏവിയേഷനാണ് കാർഗോ വിമാന സർവ്വീസ് ആരംഭിച്ചത്.

Share news