KOYILANDY DIARY.COM

The Perfect News Portal

കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി സി രഘുനാഥ് ബിജെപിയിൽ ചേർന്നു

കണ്ണൂർ: കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മടത്ത്  യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന സി രഘുനാഥ് ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ ബിജെപി അധ്യക്ഷൻ ജെപി നദ്ദയിൽനിന്ന് അംഗത്വം സ്വീകരിച്ചു. കെപിസിസി പ്രസിഡcD’D കെ സുധാകരന്റെ അടുത്ത അനുയായിയായ രഘുനാഥ്  കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗവുമായി അകൽച്ചയിലായിരുന്നു. നേരത്തെ എ ഗ്രൂപ്പിലായിരുന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് സുധാകരൻ പക്ഷം ചേർന്നത്. പിന്നീട് വിശ്വസ്തനും അടുത്ത അനുയായിയുമായി.

രണ്ടാഴ്ച മുമ്പ് കോൺഗ്രസിൽനിന്ന് രാജിവയ്‌ക്കുന്നതായി വാർത്താസമ്മേളനം നടത്തി അറിയിച്ചിരുന്നു. ഭാവി കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്ന് അന്ന് പറഞ്ഞിരുന്നെങ്കിലും കോൺഗ്രസ് നേതൃത്വം ഇടപെട്ടില്ല. അതേസമയം, സുധാകരന്റെ അറിവോടെയും അനുഗ്രഹാശിസുകളോടെയുമാണ്  ബിജെപിയിൽ ചേർന്നതെന്ന് സുധാകര വിരുദ്ധപക്ഷം കരുതുന്നു. സുധാകരന്റെ തുടർച്ചയായ ബിജെപി ആർഎസ് എസ് അനുകൂല പ്രസ്താവനയാണ് ഇതിന് അടിസ്ഥാനമായി ചൂണ്ടിക്കാട്ടുന്നത്. 

കോൺഗ്രസിന് വേട്ടക്കാരന്റെ മനസ്സാണെന്നും കെപിസിസി അധ്യക്ഷനായിട്ടും കെ സുധാകരനെക്കൊണ്ട് ഗുണമുണ്ടായില്ലെന്നും രഘുനാഥ് തുറന്നടിച്ചിരുന്നു. ഏറെ കാലമായി കോൺ​ഗ്രസ് തന്നെ അവ​ഗണിക്കുകയാണെന്നും രഘുനാഥ് പറഞ്ഞിരുന്നു. 

Advertisements
Share news