കൈപ്പുറത്ത് കണ്ണേട്ടന്റെ 6-ാം ചരമ വാർഷിക ദിനം ആചരിച്ചു

കൊയിലാണ്ടി: കൈപ്പുറത്ത് കണ്ണേട്ടന്റെ 6-ാം ചരമ വാർഷിക ദിനം ആചരിച്ചു. കീഴരിയൂർ സമുന്നത കോൺഗ്രസ്സ് നേതാവും കീഴരിയൂർ സർവ്വീസ് സഹകരണ ബേങ്ക് മുൻ പ്രസിഡണ്ടുമായിരുന്ന കൈപ്പുറത്ത് കണ്ണേട്ടന്റെ 6ാം ചരമ വാർഷികം കീഴരിയൂർ മണ്ഡലം 135-ാം ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. കോരപ്രയിൽ നടന്ന അനുസ്മരണ സമ്മേളനം ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.

ബൂത്ത് പ്രസിഡണ്ട് കണിയാണ്ടി അബ്ദു റഹിമാൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് രാമചന്ദ്രൻ മാസ്റ്റർ, മണ്ഡലം പ്രസിഡണ്ട് ഇടത്തിൽ ശിവൻ മാസ്റ്റർ, ചുക്കോത്ത് ബാലൻ നായർ, പഞ്ചായത്ത് മെമ്പർമാരായ കെ സി രാജൻ, കെ ഒ ഗോപാലൻ, ഇ എം മനോജ്, സവിത നിരത്തിന്റെ മീത്തൽ, പി കെ ഗോവിന്ദൻ, ശശി കല്ലട, ഷിനിൽ ടി കെ, കെ ഒ പ്രഭാകരൻ എന്നിവർ സംസാരിച്ചു.
