ജസ്ന സലിം വരച്ച കണ്ണനെ പ്രധാനമന്ത്രിക്ക് സമർപ്പിച്ചു
കൊയിലാണ്ടി: ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിവസമെന്ന് ജസ്ന, താൻ വരച്ച കണ്ണനെ പ്രധാനമന്ത്രിക്ക് സമർപ്പിച്ചു, കണ്ണനെ വരച്ച് പ്രസിദ്ധയായ കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി ജസ്ന സലിം വരച്ച കണ്ണൻ്റ ചിത്രം ഗുരുവായൂർ നടയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സമ്മാനിച്ചു. ഇന്നലെ രാവിലെ പ്രധാനമന്ത്രി ക്ഷേത്ര ദർശനം കഴിഞ്ഞിറങ്ങിയപ്പോഴാണ് ഉണ്ണികണ്ണനെ സമ്മാനിച്ചത്. കൂടെ ഗുരുവായൂർ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിയും ഉണ്ടായിരുന്നു.

ജസ്നയുടെ ഏറെ നാളത്തെ ആഗ്രഹമാണ് സഫലമായത്. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിന് എത്തിയപ്പോഴാണ് ചിത്രം കൈമാറിയത്. ഒടുവിൽ ഏറെ വൈകിയാണ് അനുമതി ലഭിച്ചത്. സുരേഷ്ഗോപിയുടെ മകൾ: ഭാഗ്യയുടെ വിവാഹത്തിലും ജസ്ന പങ്കെടുത്തു. പ്രധാനമന്ത്രിക്ക് കണ്ണനെ സമർപ്പിച്ചതിൻ്റെ സന്തോഷത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലെക്കും ജസ് നവരച്ച കണ്ണനെ സമ്മാനിച്ചു.


കഴിഞ്ഞ എട്ട് വർഷങ്ങൾക്ക് മുമ്പാണ് ജസ്ന സലീം കണ്ണൻ്റെ ചിത്രം വരച്ച് തുടങ്ങിയത്. സ്വന്തം കുടുംബത്തിൽ നിന്നു പോലും കണ്ണനെ വരച്ചതിനു ഏറെ പഴി കേട്ടിട്ടും പതറാതെ മുന്നോട്ടു പോവുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ ജസ് നയ്ക്ക് സൈബർ ആക്രമണവും നേരിടേണ്ടി വന്നിട്ടുണ്ട്.

