15 പതിറ്റാണ്ടിൻറെ ചരിത്ര മധുരവുമായി കണ്ണംകുളം എ.എൽ.പി.സ്കൂൾ

പയ്യോളി: 15 പതിറ്റാണ്ട് മുമ്പ് കൊച്ചു കൊച്ചു സൗകര്യങ്ങളുമായി തുടങ്ങിയ കണ്ണംകുളം എ.എൽ.പി സ്കൂൾ ഇന്ന് നിറവിന്റെ പ്രകാശത്തിലാണ്. മുൻസിപ്പൽ കൗൺസിലർ റസാഖ് എ.പി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് രന്യ അധ്യക്ഷത വഹിച്ചു. പയ്യോളി രണ്ടാം ഗേറ്റ് റോഡിൻറെ പാർശ്വ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തിൽ ലഹരി വിരുദ്ധ ഗാനത്തോടെ, കുഞ്ഞുങ്ങളുടെ ആഹ്ലാദ തിമിർപ്പോടെ പ്രവേശനോത്സവം നിറപ്പകിട്ടാർന്ന ഒന്നായി.

സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി മുഖ്യാതിഥിയായി. ഹെഡ്മാസ്റ്റർ സുഭാഷ് മാസ്റ്റർ, സതീശൻ, മാനേജർ രമേശൻ മാസ്റ്റർ, മുനീറ ടീച്ചർ, ഗോപിനാഥ് സി.പി, സുബൈർ എടവലത്ത്, രജീഷ് പി എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.
