കളി ആട്ടം ലഹരി വിരുദ്ധ കലാജാഥ ലഹരി വിരുദ്ധ തെരുവുനാടകം അവതരിപ്പിച്ചു

ചേമഞ്ചേരി: പൂക്കാട് കലാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 23 മുതൽ 28 വരെ നടക്കുന്ന കളി ആട്ടത്തിൻ്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച കലാജാഥ ലഹരി വിരുദ്ധ തെരുവുനാടകം ചേമഞ്ചേരി കാഞ്ഞിലശ്ശേരി യിൽ അവതരിപ്പിച്ചു. വേദിക റെസിഡൻസ് അസോസിയേഷൻ്റെ സഹകരണത്തോടെ നടന്ന പരിപാടി വാർഡ് മെമ്പർ സജിതഷെറി
ഉദ്ഘാടനം ചെയ്തു, യോഗത്തിൽ ശിവദാസൻ വാഴയിൽ, അശോകൻ,
ശശി ചെറുര്, കെ. ശ്രീനിവാസൻ, ശിവദാസ് കാരോളി, പ്രഭാകരൻ എന്നിവർ സംസാരിച്ചു.
