സൗദിയിൽ മരണമടഞ്ഞ കാക്രാട്ട് കുന്നുമ്മൽ സുരേഷ് ബാബു (56) വിൻ്റെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും
കൊയിലാണ്ടി: സൗദിയിൽ മരണമടഞ്ഞ കാക്രാട്ട് കുന്നുമ്മൽ സുരേഷ് ബാബു (56) വിൻ്റെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും. സൗദി അറേബ്യയിലെ റിയാദിൽ ജോലിചെയ്തു വരുന്നതിനിടെ താമസസ്ഥലത്ത് വെച്ചായിരുന്നു മരണം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു മരണം. പരേതരായ കുഞ്ഞിക്കണ്ണൻ കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: ലത, ആറു മാസം, പ്രായമുള്ള ഒരു കുട്ടിയും ഉണ്ട്. സഹോദരങ്ങൾ: ശ്യാമള, പ്രമീള. സംസ്കാരം: 18-2-23 ന് കാലത്ത് 9 മണിക്ക്.
