സർഗാലയയിൽ “കൈത്തറി പൈതൃകോത്സവം സർഗ്ഗ ടെക്സ്റ്റ് 2024” സെപ്റ്റംബർ 1 മുതൽ 14 വരെ നടക്കും

പയ്യോളി: ഇരിങ്ങൽ സർഗാലയിൽ ” കൈത്തറി പൈതൃകോത്സവം സർഗാ ടെക്സ്റ്റ് 2024” സെപ്റ്റംബർ ഒന്നു മുതൽ 14 വരെ നടക്കും. ഭാരത പൈതൃകത്തെ അനാവരണം ചെയ്യുന്ന രൂപത്തിലാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്. നാഷണൽ ഡിസൈൻ സെൻറിൻ്റെ ആഭിമുഖ്യത്തിലാണ് സ്റ്റേറ്റ് ഹാൻഡ് ലൂം എക്സ്പോ (ഹത്കർഘ മേള) സംഘടിപ്പിച്ചത്.

ആഡംബര സിൽക്ക് സാരികൾ മുതൽ കരവിരുത് തീർത്ത മനോഹരമായ എംബ്രോയിഡറികൾ വരെ നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് വാങ്ങാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി കണ്ണൂർ കൈത്തറി ടീം പവലിയനും ഒരുക്കും. മേളയുടെ ഭാഗമായി സർഗാലയ കഫ്ത്തീരിയയിൽ കേരളീയ സദ്യ, വിവിധ കേരളീയ ഭക്ഷ്യ വിഭവങ്ങൾ എന്നിവയും ഉണ്ടായിരിക്കും.
