KOYILANDY DIARY

The Perfect News Portal

കടൽ വീട് നോവലിൻ്റെ ചർച്ച സംഘടിപ്പിച്ചു

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഐ ബുക്സ്‌ പ്രസിദ്ധീകരിച്ച ബിജേഷ് ഉപ്പാലക്കലിന്റെ കടൽ വീട് എന്ന നോവലിനെ കുറിച്ച് നടത്തി. ലൈബ്രറി കൗൺസിൽ സ്‌റ്റേറ്റ് കൗൺസിലർ സി. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. എൻ വി വത്സൻ മാസ്റ്റർ ഗ്രന്ഥാവതരണം നടത്തി. ജീവിതത്തെകുറിച്ച് ഉൾക്കാഴ്ച്ച തരുന്ന ദാർശനിക മാനങ്ങളുള്ള കൃതിയാണ് കടൽ വീടെന്ന് അദ്ദേഹം പുസ്തകം അവതരിപ്പിച്ച് കൊണ്ട് പറഞ്ഞു.
ഗുഹനെപ്പോലെ കടലും കടൽ വീടും പ്രധാന കഥാപാത്രങ്ങളായെത്തുമ്പോൾ  നോവലിൽ ഉപയോഗിക്കുന്ന മനോഹരമായ ഭാഷ നോവലിനെ കവിതയോടടുപ്പിക്കുന്നു. ഷൈനി കൃഷ്ണ , നാസർ കാപ്പാട്, ജിജേഷ് എം ടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ലത്തീഫ് കവലാട് അധ്യക്ഷത വഹിച്ചു. ചേനോത്ത് ഭാസ്കരൻ മാസ്റ്റർ, രവീന്ദ്രൻ പി, കെ ടി ഗംഗാധരൻ, ഹരിദാസൻ, റിബിൻ,  മുചുകുന്ന് ഭാസ്കരൻ സംസാരിച്ചു. ബിജേഷ് ഉപ്പാലക്കൽ മറുപടിയും പറഞ്ഞു.