ആദ്യ റീച്ചാർജിൽ വമ്പൻ ഓഫറുമായി കെ ഫോൺ

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് ബ്രോഡ്ബാൻഡായ കെഫോണിന് ആദ്യ റീച്ചാർജിൽ വമ്പൻ ഓഫറുകൾ. ആദ്യ ടേം റീച്ചാർജിനൊപ്പം അഡീഷണൽ വാലിഡിറ്റി കൂടാതെ ബോണസ് വാലിഡിറ്റിയും ലഭിക്കും. ഏപ്രിൽ 10 മുതൽ ഇത് നിലവിൽ വന്നു. 90 ദിവസത്തെ ക്വാട്ടർലി പ്ലാൻ ചെയ്യുന്നവർക്ക് 15 ദിവസത്തെ അഡീഷണൽ വാലിഡിറ്റിക്കൊപ്പം അഞ്ചു ദിവസം ബോണസ് വാലിഡിറ്റി ഉൾപ്പടെ 110 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ആറുമാസ പ്ലാൻ റീച്ചാർജ് ചെയ്യുന്നവർക്ക് 30 ദിവസത്തെ അഡീഷണൽ വാലിഡിറ്റിക്കൊപ്പം 15 ദിവസത്തെ ബോണസ് വാലിഡിറ്റിയുൾപ്പടെ 225 ദിവസവും ലഭിക്കും.

ഒരു വർഷത്തേക്കുള്ള പ്ലാനിൽ 45 ദിവസം അഡീഷണൽ വാലിഡിറ്റിയും 30 ദിവസം ബോണസ് വാലിഡിറ്റിയും ഉൾപ്പടെ 435 ദിവസവും നേടാനാകും. 299 രൂപ മുതലുള്ള പ്ലാനുകൾ ലഭ്യമാണ്. പുതിയ കണക്ഷന് https://selfcare.kfon.co.in/dm.php എന്ന ലിങ്ക് വഴിയോ 18005704466 എന്ന നമ്പരിലൂടെയൊ enteKfon ആപ്പ് വഴിയോ അപേക്ഷിക്കാം.

