കെ. എം ബാലകൃഷ്ണൻ നായർ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും നടന്നു
.
കൊയിലാണ്ടി: കെ. എം ബാലകൃഷ്ണൻ നായർ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും കൊയിലാണ്ടി താലൂക്കിലെ റേഷൻ വ്യാപാരികളിൽ നിന്നും ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുത്ത റേഷൻ വ്യാപാരികളെ അനുമോദിക്കുകയും ചെയ്തു. ദീർഘകാലം റേഷൻ വ്യാപാരി സംഘടനയുടെ നേതാവും ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് മെമ്പർ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് തുടങ്ങി ഒട്ടനവധി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള വ്യക്തിയാണ് കെ. എം ബാലകൃഷ്ണൻ നായർ. അദ്ദേഹത്തിന്റെ ഫോട്ടോ അനാച്ഛാധനവും അനുസ്മരണവും നടത്തി.

കൊയിലാണ്ടി താലൂക്കിലെ റേഷൻ വ്യാപാരികളായി ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുത്ത ചങ്ങരോത്ത് പഞ്ചായത്തിലെ മണ്ടയുള്ളതിൽ ബാലൻ ചേമഞ്ചേരി പഞ്ചായത്തിലേക്ക് തിരഞ്ഞെടുത്ത കെ കെ സരീഷ്, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുത്ത രഞ്ജിനി എന്നിവർക്ക് സ്വീകരണം നൽകി. റേഷൻ ഡീലേഴ്സ് സംസ്ഥാന സെക്രട്ടറി പി പവിത്രൻ ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ പുതുക്കോട് അധ്യക്ഷത വഹിച്ചു. കെ. കെ പരീത്, ശശിധരൻ മങ്കര, ശിവ ശങ്കരൻ പി വേണുഗോപാൽ, പ്രീത, ഗിരീഷ് എന്നിവർ സംസാരിച്ചു. മണ്ടയുള്ളതിൽ ബാലൻ, കെ കെ സരീഷ് എന്നിവർ മറുവാക്ക് നൽകി.




