കെ. ബാലകൃഷ്ണൻ മാസ്റ്ററെ അനുസ്മരിച്ചു
കൊയിലാണ്ടി: എൻ.സി.പി നേതാവായിരുന്ന കെ. ബാലകൃഷ്ണൻ മാസ്റ്ററെ അനുസ്മരിച്ചു. NCP ചെങ്ങോട്ടുകാവ് മണ്ഡലം പ്രസിഡണ്ട്, ബ്ലോക്ക് സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, LDF പഞ്ചായത്ത് കമ്മിറ്റി കൺവീനർ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തുടങ്ങിയ പദവികൾ വഹിക്കുകയും 4 പതിറ്റാണ്ടിലേറെക്കാലം സാമൂഹ്യ രാഷ്ട്രീയ വിദ്യാഭ്യാസ മേഖലകളിൽ നിറസാന്നിദ്ധ്യവും ആയിരുന്ന കെ. ബാലകൃഷ്ണൻ മാസ്റ്ററുടെ ആറാം ചരമവാർഷികം NCP കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.

സമാന്തര വിദ്യാഭ്യാസ രംഗത്തെ മികച്ച അദ്ധ്യാപകനും സംശുദ്ധവും ലളിതവുമായ ജീവിത ശൈലിയുടേയും, നിസ്വാർത്ഥമായ പൊതുപ്രവർത്തന രീതിയുടേയും മഹനീയ മാതൃകയായിരുന്നു ബാലകൃഷ്ണൻ മാസ്റ്ററെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൊണ്ട് NCP സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രൻ പറഞ്ഞു. ബ്ലോക്ക് പ്രസിഡണ്ട് സി രമേശൻ അധ്യക്ഷത വഹിച്ചു. NCP സംസ്ഥാന സമിതിയംഗം പി. ചാത്തപ്പൻ, ജില്ലാ സെക്രട്ടറി KTM കോയ, ഇ.എസ്. രാജൻ. അവിണേരി ശങ്കരൻ, ചേനോത്ത് ഭാസകരൻ എം.എം ഗംഗാധരൻ ഇ.പി. ശ്രീധരൻ, ടി.എം. ദാമോദരൻ, പത്താലത്ത് ബാലൻ എന്നിവർ സംസാരിച്ചു.
