പെരുവട്ടൂർ എൽ. പി. സ്കൂളിൽ ജെആർസി സ്കാർഫ് അണിയിക്കൽ ചടങ്ങ് നടത്തി

പെരുവട്ടൂർ: പെരുവട്ടൂർ എൽ.പി. സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് (JRC) യൂണിറ്റിന്റെ നേതൃത്വത്തിൽ പുതിയ യൂണിറ്റ് രൂപീകരണവും സ്കാർഫ് അണിയിക്കൽ ചടങ്ങും നടന്നു. ചടങ്ങ് റെഡ് ക്രോസ് താലൂക്ക് വൈസ് ചെയർമാൻ ബാലൻ സി. ഉദ്ഘാടനം ചെയ്തു.

ആരോഗ്യം, സേവനം, സൗഹൃദം എന്ന മുദ്രാവാക്യമുയർത്തുന്ന ജെആർസി കുട്ടികളിൽ സേവന മനോഭാവവും സാമൂഹിക ഉത്തരവാദിത്വ ബോധവും പരസ്പര സഹകരണ മനോഭാവവും വളർത്തുകയാണ് ലക്ഷ്യമെന്ന് ചടങ്ങിൽ വിശദീകരിച്ചു. സ്കാർഫ് അണിയിക്കൽ ചടങ്ങിനോടനുബന്ധിച്ച് ജെ.ആർ.സി.യുടെ ചരിത്രവും പ്രവർത്തന മേഖലകളും പരിചയപ്പെടുത്തി.
വാർഡ് കൗൺസിലർ ജിഷ പുതിയേടത്ത് മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ. പ്രസിഡണ്ട് ഷിജു ടി.പി, എം.പി.ടി.എ. പ്രസിഡൻറ് അഡ്വ. ആതിര, അധ്യാപകരായ രാജഗോപാലൻ എൻ.കെ, സിറാജ് ഇയ്യഞ്ചേരി, ഉഷശ്രീ കെ, നൗഷാദ് ആർ.കെ, ബാസിൽ പി, ബിൻസി ബാലൻ, നിഷിധ വി, ഷിജിന എന്നിവർ ആശംസകൾ അറിയിച്ചു. പ്രധാനാധ്യാപിക ഇന്ദിര സി.കെ. സ്വാഗതവും ജെആർസി കൗൺസിലർ അതുല്യ നന്ദിയും പറഞ്ഞു.
