KOYILANDY DIARY.COM

The Perfect News Portal

റാം മനോഹർ ലോഹ്യ ദാർശനിക വിപ്ലവകാരി

ഡോ: റാം മനോഹർ ലോഹ്യ രാജ്യത്ത് ഇന്ന് ആവശ്യമായ മാറ്റങ്ങളെ പതിറ്റാണ്ടുകൾക്ക് മുമ്പ് നിരീക്ഷിക്കാൻ കഴിഞ്ഞ ദാർശനിക വിപ്ലവകാരിയായിരുന്നുവെന്ന് ജനതാദൾ എസ് ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യ അഭിപ്രായപ്പെട്ടു. ജനതാദൾ എസ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മറ്റി ലോഹ്യാ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.
സാമൂഹ്യ നീതി, സംവരണം, ജാതിവ്യവസ്ഥ, എന്നിവയെ കുറിച്ചും പതിറ്റാണ്ടുകൾക്ക് ശേഷം നിലവിൽ വന്ന ത്രിതല ഭരണ സംവിധാനം ഉൾപ്പെടുന്ന ചതുസ്തംഭ രാഷ്ട്ര സിദ്ധാന്തം എന്നിവ ഇതിന് ഉദാഹരണമാണ്. രാജ്യ വിഭചനത്തിന് എതിര് നിന്ന ഗാന്ധിജിയെ നെഹ്റുവും പട്ടേലും തള്ളിപ്പറഞ്ഞപ്പോഴും ഗാന്ധിജിക്കൊപ്പം നിന്ന തികഞ്ഞ ഗാന്ധിയനായിരുന്നു ലോഹ്യയെന്നും അദ്ദേഹം പറഞ്ഞു
നിയോജ മണ്ഡലം പ്രസിഡണ്ട് ടി.കെ. കരുണാകരൻ ആദ്ധ്യക്ഷത വഹിച്ചു. ഇ അഹമ്മദ് മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. അരുൺ നമ്പ്യാട്ടിൽ, ശശി തയ്യുള്ളതിൽ, നിജീഷ് നാറാത്ത് . ടി.ആർ ശ്രീധരൻ , ടി.പി. സുരേഷ്, ശങ്കരൻ വടക്കേടത്ത് എന്നിവർ സംസാരിച്ചു.
Share news