ജനശ്രീ കൊയിലാണ്ടി നോർത്ത് മണ്ഡലം സഭ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
കൊയിലാണ്ടി: ജനശ്രീ കൊയിലാണ്ടി നോർത്ത് മണ്ഡലം സഭയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കൊയിലാണ്ടി ബ്ലോക്ക് ചെയർമാൻ വി.വി. സുധാകരൻ പതാക ഉയർത്തി. എൻ. വി വത്സൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ എം. കെ. അൻസാർ അദ്ധ്യക്ഷതവഹിച്ചു.

ഒ.കെ. വിജയൻ, അനിൽകുമാർ ടി.എ, ശശീന്ദ്രൻ സി.കെ. തൈക്കണ്ടി സത്യനാഥ്, അഡ്വ. രാജൻ, അശോകൻ വി.കെ, രജിതാ ബിജു, രുഗ്മിണി ഉമേഷ്, ഭാർഗ്ഗവി വി. വി, എന്നിവർ സംസാരിച്ചു.
