നാല് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാൻ ശുപാർശ

കൊച്ചി: നാല് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ഹൈക്കോടതി കൊളീജിയം സുപ്രീംകോടതി കൊളീജിയത്തിന് ശുപാർശ ചെയ്തു. തിരുവനന്തപുരം ജില്ലാ ജഡ്ജി പി വി ബാലകൃഷ്ണൻ, കോഴിക്കോട് ജില്ലാ ജഡ്ജി എസ് മുരളികൃഷ്ണ, ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർ കെ വി ജയകുമാർ, ഹൈക്കോടതി രജിസ്ട്രാർ (ജില്ലാ ജുഡീഷ്യറി) ജോബിൻ സെബാസ്റ്റ്യൻ എന്നിവരെയാണ് ശുപാർശ ചെയ്തത്.

നേരത്തേ ഹൈക്കോടതി രജിസ്ട്രാർ ജനറൽ പി കൃഷ്ണകുമാറിനെ ജഡ്ജിയായി നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്‌തിരുന്നു. ഇത് കേന്ദ്ര നിയമമന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

