ഗവര്‍ണര്‍ക്ക് കിട്ടുന്ന പരാതികളൊക്കെ സര്‍ക്കാരിനയച്ച് വിശദീകരണം തേടേണ്ട ആവശ്യമില്ല; മുഖ്യമന്ത്രി
കൊച്ചി: ഗവര്‍ണര്‍ക്ക് കിട്ടുന്ന പരാതികളൊക്കെ സര്‍ക്കാരിനയച്ച് വിശദീകരണം തേടേണ്ട ആവശ്യം ഗവര്‍ണര്‍ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന് മറുപടി കൊടുക്കാന്‍ സര്‍ക്കാരും ബാധ്യസ്ഥമല്ലെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക അടിയന്തിരാവസ്ഥ സംബന്ധിച്ച് ഗവര്‍ണര്‍ക്ക് ലഭിച്ച നിവേദനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാര്‍ എന്തിന് മറുപടി കൊടുക്കണം. ഒരു പ്രശ്‌നം ഗവര്‍ണര്‍ക്ക് ബോധ്യപ്പെട്ടാല്‍ അത് സര്‍ക്കാരിനോട് ചോദിച്ചാല്‍ മറുപടി കൊടുക്കും. അല്ലാതെ ഏതേലും കാര്യങ്ങള്‍ ആരെങ്കിലും ഉന്നയിച്ച് കത്ത് ഗവര്‍ണര്‍ക്കെഴുതിയാല്‍ ആ കത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങള് വിശദീകരണം താ എന്ന് പറയുന്നത് സാധാരണ നടപടി ക്രമമല്ല. അതൊരു ഗവര്‍ണറും ചെയ്യാത്തതാണ്. അദ്ദേഹം ആ രീതി നേരത്തെ സ്വീകരിച്ചതായി കാണുന്നു. അത് അഭികാമ്യമായ കാര്യമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

