KOYILANDY DIARY

The Perfect News Portal

ഐഎസ്‌ആർഒയുടെ പ്രഥമ സൗരനിരീക്ഷണ ഉപഗ്രഹമായ ആദിത്യ എൽ 1 ലക്ഷ്യസ്ഥാനത്തെത്തി

തിരുവനന്തപുരം: ഐഎസ്‌ആർഒയുടെ പ്രഥമ സൗരനിരീക്ഷണ ഉപഗ്രഹമായ ആദിത്യ എൽ 1 ലക്ഷ്യസ്ഥാനത്തെത്തി. ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹലോ ഓർബിറ്റിലേക്ക് ആദിത്യ ​പ്രവേശിച്ചു. പേടകം ഒന്നാം ലഗ്രാഞ്ച് ബിന്ദുവിൽ (എൽ1) എത്തിയതായി ഐഎസ്ആർഒ സ്ഥിരീകരിച്ചു. 127 ദിവസവും 15 ലക്ഷം കിലോമീറ്ററും നീണ്ട യാത്ര പൂർത്തിയാക്കിയാണ് ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തെത്തിയത്. 

സെപ്റ്റംബർ രണ്ടിനാണ് സൂര്യ രഹസ്യങ്ങൾ തേടി ആദിത്യ എൽ1 ആന്ധ്രയിലെ ശ്രീഹരികോട്ടയിൽ നിന്ന് പിഎസ്എൽവി സി 57 റോക്കറ്റിൽ വിജയകരമായി വിക്ഷേപിച്ചത്. സൂര്യനെപ്പറ്റിയുള്ള സമ്പൂർണ പഠനം ലക്ഷ്യമാക്കി ഏറ്റവും ആധുനികമായി ഏഴ്‌ പരീക്ഷണ ഉപകരണങ്ങളാണ്‌ പേടകത്തിലുള്ളത്‌. ഇവയിൽ പലതും പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്‌.  കഴിഞ്ഞ സെപ്‌തംബർ രണ്ടിന്‌ ശ്രീഹരിക്കോട്ടയിൽനിന്നാണ്‌ ആദിത്യ എൽ1 വിക്ഷേപിച്ചത്‌. അഞ്ചു വർഷമാണ്‌ ദൗത്യ കാലാവധി.