KOYILANDY DIARY.COM

The Perfect News Portal

ഐ എസ് ഒ പ്രഖ്യാപനവും ചലനം മെന്റർഷിപ്പ് പ്രോഗ്രാം അർബൻ സമ്മിറ്റും നി‍ര്‍വഹിച്ചു

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സൗത്ത് സിഡിഎസിന്റെ ഐ എസ് ഒ പ്രഖ്യാപനവും ചലനം മെന്റർഷിപ്പ് പ്രോഗ്രാം അർബൻ സമ്മിറ്റും നഗരസഭ ചെയർപേഴ്സൺ കെ പി സുധ നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ ഷിജു അധ്യക്ഷത വഹിച്ചു. മെമ്പർഷിപ്പ് പ്രോഗ്രാമുമായി ബന്ധപ്പെട്ടുള്ള പുസ്തക പ്രകാശനവും മെന്റർ ഷീല എംസിജി സീമ എന്നിവർക്കുള്ള ഉപഹാര സമർപ്പണവും ചടങ്ങിൽ നടന്നു.

വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ, മെമ്പർ സെക്രട്ടറി രമിത, സിറ്റി മിഷൻ മാനേജർ തുഷാര എന്നിവർ ചടങ്ങിൽ സംസാരിച്ചു. സിഡിഎസ് ചെയർപേഴ്സൺ വിപിന കെ കെ സ്വാഗതവും സിഡിഎസ് മെമ്പർ തങ്ക നന്ദിയും പറഞ്ഞു.

Share news