ഐഎസ്‌എൽ ആവേശം മെട്രോവഴി
കൊച്ചി: ഐഎസ്‌എൽ ആവേശം മെട്രോവഴി. കലൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലെത്താൻ ആരാധകർ തെരഞ്ഞെടുത്തത് കൊച്ചി മെട്രോ. രാത്രി 10 മണി വരെ 117,565 പേർ കൊച്ചി മെട്രോയിൽ യാത്ര ചെയ്തു. 2023ൽ വ്യാഴാഴ്ച ഉൾപ്പെടെ 24 തവണയാണ് യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞത്.

30 അധിക സർവീസുകളാണ് വ്യാഴാഴ്‌ച മെട്രോ ഒരുക്കിയത്. രാത്രി 10 മുതൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവുണ്ട്. കൊച്ചിയിൽ മത്സരം നടക്കുന്ന ദിവസങ്ങളിലെല്ലാം രാത്രി 11.30 വരെ മെട്രോ അധിക സർവീസുണ്ടാകും.

