KOYILANDY DIARY.COM

The Perfect News Portal

കഠിനമായ നടുവേദനയാണോ നിങ്ങളുടെ പ്രശ്‌നം? പരിഹാരം ഇവിടെയുണ്ട്

കഠിനമായ നടുവേദനയാണോ നിങ്ങളുടെ പ്രശ്‌നം? പരിഹാരം ഇവിടെയുണ്ട്. ഇന്നത്തെ പുതിയ തലമുറ നേരിടുന്ന ഒരു വലിയ ആരോഗ്യ പ്രശ്‌നമാണ് നടുവേദന. സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവരിലാണ് നടുവേദന കൂടുതലായും കാണപ്പെടുന്നത്. നമ്മുടെ ജീവിതരീതിയിലെ പ്രശ്നങ്ങളും നടുവേദനയ്ക്ക് കാരണമാകും. മിക്ക നടുവേദനയും ജീവിതരീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ചില കാരണങ്ങൾ ഇതാ

അത്യധികമായ കായികാധ്വാനം.

Advertisements

അമിതമായ ശരീരഭാരം

ശരിയല്ലാത്ത ശരീരനില, നടപ്പുരീതി

കൂനിക്കൂടിയുള്ള നടപ്പ്

കൂനിക്കൂടി ഇരുന്നുള്ള ഡ്രൈവിംഗ്

ശരീരം വളച്ചുകൊണ്ടുള്ള നില്‍പ്പ്

നിരപ്പല്ലാത്ത പ്രതലത്തില്‍ കിടന്നുകൊണ്ടുള്ള ഉറക്കം.

വൈകാരിക സമ്മര്‍ദം

ശരിയായ ബാലന്‍സില്ലാതെ ഭാരമുയര്‍ത്തല്‍

തെറ്റായ ജോലിപരിശീലനം

നടുവേദന ഒഴിവാക്കാൻ ചുവടെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം

ഇരിക്കുമ്പോള്‍ നിവര്‍ന്നിരിക്കുക

ഒരുപാട് നേരം ഒരേ ഇരിപ്പിരിക്കരുത്

കാല്‍ ഉയര്‍ത്തി വയ്ക്കുക

ഇടക്ക് ഒന്ന് എഴുന്നേറ്റ് നടക്കുക

ഹൈ ഹീല്‍ ചെരുപ്പ് ഒഴിവാക്കുക

നട്ടെല്ലിന് സുഖപ്രദമായ അധികം ഫൊമില്ലാതെ കിടക്ക ഉപയോഗിക്കുക

പലകകട്ടില്‍ ഒരു പരിധിവരെ ഗുണം ചെയ്യും.

ശരീരഭാഗം കുറക്കുക

അമിതമായ ഭാരം എടുക്കാതിരിക്കുക

നിത്യവും വ്യായാമം ചെയ്യുക.

Share news