KOYILANDY DIARY.COM

The Perfect News Portal

പുഴുങ്ങിയ മുട്ടയോ ഓംലേറ്റോ ആരോഗ്യത്തിന് നല്ലത്?

പുഴുങ്ങിയ മുട്ടയോ ഓംലേറ്റോ ആരോഗ്യത്തിന് നല്ലത്? മുട്ട ആരോഗ്യത്തിന് വളരെ നല്ലതാണ്. ഒട്ടുമിക്ക ആളുകളും ദിവസേന ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നവരാണ്. ഡയറ്റിൽ ദിവസേന മുട്ട ഉൾപ്പെടുത്താനും ആരോഗ്യ വിദഗ്ധര്‍ നിർദേശിക്കുന്നുണ്ട്. പുഴുങ്ങിയും പൊരിച്ചുമൊക്കെ മുട്ട പല രീതിയിലാണ് നമ്മൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. എന്നാല്‍ ഇതില്‍ ഏതാണ് ആരോഗ്യകരമെന്ന് ചോദിച്ചാല്‍ ശരിക്കും ഒന്ന് വെള്ളം കുടിക്കും.

പുഴുങ്ങിയ മുട്ട ദിവസേന കഴിക്കുന്നതിൽ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കിയാലോ? പോഷകങ്ങളുടെ കാര്യത്തില്‍ പവര്‍ഫുള്‍ ആണ് മുട്ട പുഴുങ്ങിയത്. ഇടത്തരം വലിപ്പമുള്ള ഒരു പുഴുങ്ങിയ മുട്ടയില്‍ ഏകദേശം 78 കലോറി അടങ്ങിയിട്ടുണ്ട്. ഇവ കൊഴുപ്പുകളുടെയും പ്രോട്ടീനുകളുടെയും അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ്. എല്ലുകളുടെ ആരോഗ്യത്തിനും ഊർജ ഉൽപാദനത്തിനും സഹായിക്കുന്ന റൈബോഫ്ലേവിൻ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12 എന്നിവയും മുട്ടയില്‍ ധാരാളമുണ്ട്. പുഴുങ്ങിയ മുട്ട തലച്ചോറിന്റെ പ്രവർത്തനത്തിന് പ്രധാനമായ കോളിന്റെ മികച്ച ഉറവിടമാണ്.

 

അതേസമയം ഓംലേറ്റ് ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാൽ ഓംലേറ്റില്‍ ഉപയോഗിക്കുന്ന ചേരുവകള്‍ അനുസരിച്ച് രുചിയിലും പോഷകഗുണത്തിലും വ്യത്യാസം ഉണ്ടായേക്കാം. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെങ്കിലും ഓംലേറ്റ് ഉണ്ടാക്കാൻ എണ്ണ ഉപയോഗിക്കുന്നത് കലോറിയും അനാരോഗ്യകരമായ കൊഴുപ്പും കൂട്ടും.

Advertisements

 

ഏതാണ് ആരോഗ്യകരം എന്ന് ചോദിച്ചാൽ രണ്ട് രീതിയിലും മുട്ട പാകം ചെയ്യുന്നത് ആരോഗ്യഗുണങ്ങള്‍ നല്‍കുന്നതാണ്. ഓംലേറ്റ് രുചി കൂട്ടുമ്പോള്‍ പുഴുങ്ങിയ മുട്ട കലോറി കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങളിൽ പറയുന്നു. ഓംലെറ്റിൽ നാരുകൾ, ഇരുമ്പ്, വിറ്റാമിൻ സി, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുടെ കലവറയാണ്. പുഴുങ്ങിയ മുട്ട പ്രോട്ടീൻ, വിറ്റാമിൻ ഡി, കോളിൻ എന്നിവ അടങ്ങിയിട്ടുണ്ട്.

Share news