KOYILANDY DIARY.COM

The Perfect News Portal

ഐ.എൻ.ടി.യു.സി റീജിയണൽ സമ്മേളനം സമാപിച്ചു

ഐ.എൻ.ടി.യു.സി കൊയിലാണ്ടി റീജിയണൽ സമ്മേളനം സമാപിച്ചു. ജില്ലാ പ്രസിഡണ്ട്‌ കെ. രാജീവ്‌ സമ്മേളനം ഉത്ഘാടനം ചെയ്ദു. കെ. പി. സി. സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡണ്ട്‌, ടി കെ നാരായണൻ  അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ, രാജേഷ് കീഴരുയൂർ, വി. പി. ഭാസ്കരൻ, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡണ്ട്‌ മുരളി തോറോത്, മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡണ്ട്‌ മോളി പയ്യോളി, മുൻ പഞ്ചായത്ത് പ്രസിഡണ്ട്‌ കെ. ടി സിന്ധു, വി. ടി. സുരേന്ദ്രൻ, സബീഷ് കുന്നങ്ങോതു, കെ.വി. ശിവാനന്ദൻ, ഗോപാലൻ കാര്യാട്ട്,  സുരേഷ് ബാബു മണമൽ, തുടങ്ങിയവർ പ്രസംഗിച്ചു.
മുടങ്ങി കിടക്കുന്ന ക്ഷേമനിധി പെൻഷൻ  ഉടൻ വിതരണം ചെയ്യുക.,
തൊഴിലുറപ്പ് തൊഴിലാളികളുടെ, തൊഴിൽ സമയം 4 മണിവരെ ആക്കുക, തൊഴിൽ  ദിനം 200 ആക്കി ഉറപ്പു വരുത്തുക. മിനിമം കൂലി 6oo രൂപയാക്കി ഉയർത്തുക, കൊയിലാണ്ടി സിവിൽ സപ്ലൈ ഡിപ്പോയിൽ ഭക്ഷ്യ ധാന്യങ്ങൾ വരാത്ത സാഹചര്യത്തിൽ, തൊഴിലാളികൾക്ക് മിനിമം വേതനം കിട്ടാൻ സിവിൽ സപ്ലൈ ഡിപ്പോ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സമ്മേളനം    സർക്കാരിനോട് ആവശ്യപ്പെട്ടു.
Share news