KOYILANDY DIARY.COM

The Perfect News Portal

ഫ്‌ളക്‌സില്‍ സുരേഷ് ഗോപിക്കൊപ്പം ഇന്നസെന്റ്; നടപടിക്കൊരുങ്ങി കുടുംബം

തൃശൂർ: ഫ്‌ളക്‌സില്‍ സുരേഷ് ഗോപിക്കൊപ്പം ഇന്നസെന്റ്. ഇന്നസെന്റിന്റെ നാടായ ഇരിങ്ങാലക്കുടയില്‍ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാപിച്ച ഫ്ലെക്‌സിലാണ് ഇന്നസെന്റിന്റെ ചിത്രം ഉള്‍പ്പെടുത്തിയത്. കുടുംബത്തിന്റെ അനുവാദത്തോടെയല്ല ചിത്രം ഉള്‍പ്പെടുത്തിയതെന്ന് മകന്‍ സോണറ്റ് വ്യക്തമാക്കി. പാര്‍ട്ടിയുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുമായി അടുപ്പമില്ലാത്തവരുടെ ചിത്രങ്ങൾ അനുവാദമില്ലാതെ മുൻപും ഉപയോഗിച്ച്‌ വിവാദത്തിലായിട്ടുണ്ട്‌. നിലമ്പൂരിൽ കെ കരുണാകരന്റെ ചിത്രം മോദിക്കൊപ്പം ചേർത്ത സംഭവം വിവാദമായിരുന്നു. സ്വന്തം പാർട്ടിയുടെ നേതാക്കളുടെ ചിത്രം ഉപയോഗിച്ചാൽ വോട്ട്‌ കിട്ടില്ലെന്ന തിരിച്ചറിവിലാണ്‌ ബിജെപി മറ്റുള്ളവരെ ഒപ്പം ചേർക്കുന്നതെന്നാണ്‌ വിമർശനം.

Share news