KOYILANDY DIARY.COM

The Perfect News Portal

അക്ഷയ സംരംഭകർ അതിജീവന സമരത്തിലേക്ക്. ജനുവരി 20ന് സംസ്ഥാന ഐ.ടി മിഷൻ ഓഫീസ് മാർച്ചും ധർണ്ണയും*

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര കൂട്ടായ്മയായ FACE (ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രനേർസ്) ൻ്റെ നേതൃത്വത്തിൽ 2025 ജനുവരി 20ന് സംസ്ഥാന ഐ ടി മിഷൻ ഓഫീസിലേയ്ക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നു. 
.
.
അക്ഷയ സേവനങ്ങളുടെ നിരക്ക് കാലോചിതമായി പരിഷ്ക്കരിക്കുക, കൂടുതൽ സർക്കാർ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങളിലൂടെ അനുവദിക്കുക, വ്യാജ ഓൺലൈൻ സേവന കേന്ദ്രങ്ങളെ നിയന്ത്രിക്കുക, അക്ഷയ കേന്ദ്രങ്ങൾക്ക് നിയമ പരിരക്ഷ നൽകുക, ആധാർ സേവനങ്ങൾ നൽകുന്ന അക്ഷയ കേന്ദ്രങ്ങൾക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ അനുവദിക്കുക, അക്ഷയ കേന്ദ്രങ്ങളുടെ കൈമാറ്റ വ്യവസ്ഥയ്ക്ക് മാറ്റം വരുത്തുക, അന്യായമായ വിജിലൻസ് പരിശോധനകൾ അവസാനിപ്പിക്കുക, അക്ഷയ ജില്ലാ / സംസ്ഥാന ഓഫീസുകളുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക തുടങ്ങിയ 12 ഓളം ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മാർച്ചും, ധർണ്ണയും സംഘടിപ്പിക്കുന്നത്.
.
.
 മാർച്ചും ധർണ്ണയും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും,  സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പന്ന്യൻ രവീന്ദ്രൻ. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ മുഖ്യഥിതികളായി യോഗത്തിൽ പങ്കെടുക്കും.
.
.
സ്റ്റേറ്റ് ഐടി മിഷൻ ഓഫീസിലേക്ക് നടക്കുന്ന മാർച്ചിലും ധർണ്ണയിലും  എല്ലാ അക്ഷയ സംരംഭകരും പങ്കാളികളാകണമെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് വേണ്ടി പ്രസിഡൻ്റ് അബ്ദുൾ നാസർ ഐ, സെക്രട്ടറി ബിജു ചേമഞ്ചേരി എന്നിവർ അറിയിച്ചു.
Share news