KOYILANDY DIARY.COM

The Perfect News Portal

ശ്രീലങ്കയ്‌ക്കെതിരെ ടോസ് നേടി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ സ്റ്റേജിലെ രണ്ടാം മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുത്തു. പാകിസ്താനെതിരെ 228 റണ്‍സിണ വിജയം നേടിയതിൻറെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ലങ്കയെ നേടിരുന്നത്.

മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ മത്സരത്തിന് ഇറങ്ങുന്നത്. ശര്‍ദുല്‍ താക്കൂര്‍ പുറത്തായപ്പോള്‍ അക്ഷര്‍ പട്ടേല്‍ മൂന്നാം സ്പിന്നറായി ടീമിലെത്തി. കൊളംബോയിലെ ആര്‍ പ്രേമദാസ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

 

ശ്രീലങ്ക പ്ലേയിംഗ് ഇലവന്‍: പാത്തും നിസ്സാങ്ക, ദിമുത് കരുണരത്നെ, കുസല്‍ മെന്‍ഡിസ്, സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സില്‍വ, ദസുന്‍ ഷനക, ദുനിത് വെല്ലലഗെ, മഹീഷ് തീക്ഷണ, കസുന്‍ രജിത, മതീശ പതിരണ. ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Advertisements
Share news