അഞ്ച് സെഞ്ചുറികൾ പിറന്നിട്ടും ടെസ്റ്റ് മത്സരം തോൽക്കുന്ന ആദ്യ ടീമായി ഇന്ത്യ

അഞ്ച് സെഞ്ചുറികൾ പിറന്നിട്ടും ടെസ്റ്റ് മത്സരം തോൽക്കുന്ന ആദ്യ ടീമായി ഇന്ത്യ. ഇതിന് മുൻപ് നാല് സെഞ്ചുറികളോടെ ടെസ്റ്റ് തോറ്റത് 1928-ല്‍ മെല്‍ബണില്‍ ഓസ്ട്രേലിയ ആയിരുന്നു. അന്നും ഇംഗ്ലണ്ട് ആയിരുന്നു എതിരാളി. ലീഡ്സ് ടെസ്റ്റില്‍ ഇന്ത്യ മൊത്തം നേടിയത് 835 റണ്‍സാണ്. തോറ്റ ടീമിൻ്റെ നാലാമത്തെ ഉയര്‍ന്ന സ്‌കോറാണിത്.

2014-ല്‍ അഡലെയ്ഡില്‍ ഓസ്ട്രേലിയക്കെതിരെ നേടിയ 759 റണ്‍സാണ് ഇന്ത്യയുടെ ഇതിനുമുമ്പത്തെ തോറ്റ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ടെസ്റ്റ് മത്സരങ്ങളില്‍ നാല് ഇന്നിംഗ്സുകളിലുമായി 350-ലധികം സ്‌കോറുകള്‍ നേടിയതും ഇത്തവണയാണ്. ഇതിനുമുമ്പ് രണ്ട് തവണ ആഷസില്‍ ഇങ്ങനെയുണ്ടായിരുന്നു. 1921-ല്‍ അഡലെയ്ഡിലും 1948-ല്‍ ഹെഡിംഗ്ലിയിലും.

ഇന്ത്യക്കെതിരെ ഒരു ടീം പിന്തുടർന്നുള്ള രണ്ടാമത്തെ വലിയ വിജയമാണിത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് നേടുന്ന രണ്ടാമത്തെ ഉയര്‍ന്ന നാലാം ഇന്നിംഗ്സ് പിന്തുടരലുമാണ്. 2022-ല്‍ എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് നേടിയ 378 റണ്‍സ് പിന്തുടരലായിരുന്നു ഇതിന് മുൻപുള്ള ഏറ്റവും ഉയര്‍ന്നത്.

