സ്വാതന്ത്ര്യദിന പതിപ്പ് പ്രകാശനം ചെയ്തു
കൊയിലാണ്ടി: കോതമംഗലം ഗവ. എൽ പി സ്കൂളിൽ എല്ലാ വിദ്യാർത്ഥികളെയും അണിനിരത്തിക്കൊണ്ട് സ്വാതന്ത്ര്യദിന പതിപ്പ് പ്രകാശനം ചെയ്തു. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ സ്വാതന്ത്ര്യ ദിന പതിപ്പ് സ്കൂളിൽ വച്ച് സി. കെ വാസു (റിട്ട ഡി ഡി ഇ) സ്കൂൾ ലീഡർ അഹമ്മദ് ഇഷാന് കൈമാറി പ്രകാശനം ചെയ്തു. ചടങ്ങിൽ ഹെഡ്മാസ്റ്റർ പ്രമോദ് കുമാർ സ്വാഗതവും ശ്രീജ സി. മേനോൻ നന്ദിയും പറഞ്ഞു.
