വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

ചിങ്ങപുരം: രാജ്യത്തിൻ്റെ 79-ാം സ്വാതന്ത്ര്യ ദിനത്തിൽ വന്മുകം -എളമ്പിലാട് എം.എൽ.പി. സ്കൂളിൽ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് പതാക ഉയർത്തി. വാർഡ് മെമ്പർ ടി.എം.രജുല ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡണ്ട് എം. വി. മൃദുല അധ്യക്ഷത വഹിച്ചു.

പി.ടി.എ. പ്രസിഡണ്ട് പി. കെ. അനിൽ കുമാർ, മുൻ പ്രധാനാധ്യാപിക കെ. സി. ശൈലജ എന്നിവർ ചേർന്ന് വിവിധ സ്വാതന്ത്ര്യ ദിന മത്സര വിജയികൾക്ക് സമ്മാന ദാനം നടത്തി. എസ്.ആർ.ജി. കൺവീനർ പി.കെ. അബ്ദുറഹ്മാൻ, സ്കൂൾ ലീഡർ എം.കെ. വേദ, സി. ഖൈറുന്നിസാബി, വി.ടി. ഐശ്വര്യ, പി.നൂറുൽ ഫിദ, അശ്വതി വിശ്വൻ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി.
