KOYILANDY DIARY.COM

The Perfect News Portal

കോവിഡ് കാലത്ത് വർദ്ധിപ്പിച്ച ട്രെയിൻ ടിക്കറ്റ് ചാർജ് ഒഴിവാക്കണം: മലബാർ റെയിൽവെ ഡവലപ്പ്മെൻ്റ് ആക്ഷൻ കൗൺസിൽ

കോഴിക്കോട്: കോവിഡ് കാലത്ത് വർദ്ധിപ്പിച്ച ട്രെയിൻ ടിക്കറ്റ് ചാർജ് പിൻവലിക്കണമെന്ന് മലബാർ റെയിൽവെ ഡവലപ്പ്മെൻ്റ് ആക്ഷൻ കൗൺസിൽ സ്പെഷ്യൽ കൺവൻഷൻ റെയിൽവേ ബോർഡിനോട് ആവശ്യപ്പെട്ടു. ഷെവലിയാർ സി. ഇ. ചാക്കുണ്ണി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. കെ.എം. സുരേഷ് ബാബു അദ്ധ്യ ക്ഷത വഹിച്ചു. കോവിഡ് കാലത്ത് നിർത്തലാക്കിയ ട്രെയിനുകൾ പുനസ്ഥാപിക്കുക. എല്ലാ ദീർഘദൂര ട്രെയിനുകളിലും ജനറൽ കമ്പാർട്ട്മെൻ്റ് കോച്ചുകളുടെ എണ്ണം കൂട്ടുക. സ്ത്രീകളുടെ യാത്ര സുരക്ഷ ഉറപ്പ് വരുത്തുക, തീവണ്ടികളിൽ മുതിർന്ന പൗരന്മാർക്ക് നൽകിയിരുന്ന യാത്രാ സൗജന്യം പുനരാരംഭിക്കുക.
അമൃത് ഭാരത് സ്റ്റേഷൻ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കൊയിലാണ്ടി റെയിൽവെസ്റ്റേഷന് ഫണ്ട് അനുവദിക്കുക. സ്വാതന്ത്ര്യസമര പോരാട്ടത്തിൽ അഗ്നിക്ക് ഇരയാക്കിയ ചേമഞ്ചേരി റെയിൽവെസ്റ്റേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തുക. മലബാറിലെ പ്രധാന സ്റ്റേഷനായ തിരുരിൽ – വന്ദേ ഭാരത് ട്രെയിൻ സ്റ്റോപ്പ് അനുവദിക്കുക. വന്ദേഭാരത് ട്രെയിൻ കടന്ന് പോകുന്ന സ്റ്റേഷനുകളിൽ ദീർഘസമയം മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നത് ഒഴിവാ ക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു.
യോഗ ത്തിൽ സേതുമാധവൻ ഒറ്റപ്പാലം മുഖ്യ പ്രഭാഷണം നടത്തി. സക്കറിയ പളളിക്കണ്ടി പി. ശങ്കരൻ നടുവണ്ണൂർ, വടകര വിജയൻ, പി.കെ. ജുനൈദ്, പി.പി. വേണുഗോപാൽ, കെ.പി. ലത്തീഫ്. സി.വനജ, എം.കെ. ഉമ്മർ എന്നിവർ സംസാരിച്ചു.
കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി മുഖ്യ രക്ഷാധികാരി സി. ഇ. ചാക്കുണ്ണി, രക്ഷാധികാരികൾ സേതുമാധവൻ ഒറ്റപ്പാലം, പി.കെ.കബീർ സലാല,  എം.പി. മൊയ്തീൻ കോയ കണ്ണങ്കടവ് (പ്രസിഡണ്ട്), കെ.എം.സുരേഷ് ബാബു (ജനറൽ സെക്രട്ടറി), കെ.കെ. കോയ കോവൂർ (ട്രഷറർ), സക്കറിയ പളളികണ്ടി (വർക്കിങ്ങ് പ്രസിഡണ്ട്), വൈസ് പ്രസിഡ ണ്ട്മാർ, ടി.പി. രാമകൃഷ്ണൻ പാലക്കാട് മഠത്തിൽ ഗോപാലകൃഷ്ണൻ എം.കെ. ഷംസീർ മലപ്പുറം സി. രവീന്ദ്രൻ കാസർകോഡ് പി.ശങ്കരൻ നടുവണ്ണൂർ. സെക്രട്ടറിമാർ വടകര വിജയൻ, വി. പ്രഭാകരൻ നായർ വയനാട്, കെ.പി. അബ്ദുൾ ലത്തീഫ് കോഴിക്കോട് ഏ.കെ. ബാബു, ഷൊർണ്ണൂർ, സി. വനജ, എന്നിവരെ തിരഞ്ഞെടുത്തു.
Share news