‘വരുമാനദായക പദ്ധതി’ വരുമാനം പദ്ധതിയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്കുള്ള ഉപജീവന ഉപാധികൾ വിതരണം ചെയ്തു

കൊയിലാണ്ടി നഗരസഭ – കുടുംബശ്രീ ജില്ലാ മിഷൻ അതിഭരിദ്ര വിഭാഗം ‘വരുമാന ദായക പദ്ധതിയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്കുള്ള ഉപജീവന ഉപാധികൾ വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അദ്ധ്യക്ഷനായി.
.

.
മെമ്പർ സെക്രട്ടറി വി. രമിത പദ്ധതി വിശദീകരണം നടത്തി. സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ കെ.എ. ഇന്ദിര, കൗൺസിലർമാരായ വൈശാഖ്, ബബിത എന്നിവർ സംസാരിച്ചു. CDS ചെയർപേഴ്സൺ ഇന്ദുലേഖ എംപി സ്വാഗതവും സൗത്ത് സിഡി എസ് ചെയർപേഴ്സൺ വിബിന കെ.കെ. നന്ദിയും പറഞ്ഞു.
