പി കെ ശങ്കരേട്ടൻ സ്മാരക മന്ദിരം ഉദ്ഘാടനം: സ്വാഗതസംഘം രൂപീകരിച്ചു
കൊയിലാണ്ടി: സിപിഐഎം നടേരി ലോക്കൽ കമ്മിറ്റി ഓഫീസിനു വേണ്ടി നിർമ്മിച്ച പി കെ ശങ്കരേട്ടൻ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 26ന് നടക്കും. പരിപാടി വിജയിപ്പിക്കുന്നതിനായി സംഘാടകസമിതി രൂപീകരിച്ചു. സിപഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു, പി.വി മാധവൻ അദ്ധ്യക്ഷത വഹിച്ചു.

ഏരിയ സെക്രട്ടറി ടികെ ചന്ദ്രൻ മാസ്റ്റർ, ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ സത്യൻ, കെ ഷിജുമാസ്റ്റർ, ലോക്കൽ സെക്രട്ടറി ആർ കെ അനിൽകുമാർ, ടി ഇ ബാബു എന്നിവർ സംസാരിച്ചു. സംഘാടകസമിതി ഭാരവാഹികളായി പി വി മാധവൻ (ചെയർമാൻ) ആർ കെ അനിൽകുമാർ (കൺവീനർ) കമ്മിറ്റി രൂപീകരിച്ചു.
