KOYILANDY DIARY.COM

The Perfect News Portal

കൈൻഡ് കീഴരിയൂരിൻ്റെ കെട്ടിടോദ്ഘാടനം; വിളംബര ജാഥ നടത്തി

കൊയിലാണ്ടി: കീഴരിയൂർ കൈൻഡ് ഫൗണ്ടേഷൻ്റെ കീഴിലുള്ള പാലിയേറ്റീവ് കെയറിൻ്റെ കെട്ടിടം വടകര എം പി ഷാഫി പറമ്പിൽ നാടിന് സമർപ്പിക്കും. പരിപാടികളുടെ ഭാഗമായി കീഴരിയൂർ സെൻ്ററിൽ നിന്നാരംഭിച്ച വിളംബര ജാഥ ശാന്തി വയലിൽ സമാപിച്ചു. കൈൻ്റ് രക്ഷാധികാരി കേളോത്ത് മമ്മു ഫ്ലാഗ് ഓഫ് ചെയ്തു.
പാലിയേറ്റീവ് കെയറിനു വേണ്ടി പഴയന അനന്തൻ സ്മാരക മന്ദിരം വിക്ടറി ഗ്രൂപ്പ് നിർമ്മിച്ചു നൽകിയതാണ്. മൂന്ന് വർഷമായി പ്രവർത്തിച്ചു വരുന്ന പാലിയേറ്റീവ് സെൻ്ററിൽ ആഴ്ചയിൽ രണ്ട് ദിവസം ഡോക്ടർ ഹോം കെയർ, അഞ്ച് ദിവസം നഴ്സസ് ഹോം കെയർ, ആറ് ദിവസം പ്രവർത്തിക്കുന്ന ഫിസിയോ തെറാപ്പി യൂണിറ്റ്, രോഗികൾക്കാവശ്യമായ മരുന്നുകൾ, അർഹതപ്പെട്ടവർക്ക് ഫുഡ് കിറ്റ് വിതരണം തുടങ്ങിയ സേവനങ്ങൾ നൽകി വരുന്നുണ്ട്.
തണലുമായി സഹകരിച്ച് കമ്മ്യൂണിറ്റി സൈക്കാട്രി സെൻ്റർ ഒക്ടോബർ മാസം മുതൽ ആരംഭിക്കും. ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന പരിപാടികളിൽ ഇന്ന് കൈൻ്റ് പരിചരണം നൽകി വരുന്നവരുടേയും പരിചാരകരുടേയും വളണ്ടിയർമാരുടെയും സംഗമം പേരാമ്പ്ര എം.എൽ.എ ടി.പി രാമകഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. ശശി പാറോളി അധ്യക്ഷത വഹിക്കും. എഴുത്തുകാരി സി.എച്ച് മാരിയത്ത്, മജിഷ്യൻ ശ്രീജിത്ത് വിയ്യൂർ, കാട്ടുകണ്ടി കുഞ്ഞബ്ദുള്ള എന്നിവർ അതിഥികളായും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സാമൂഹ്യ പ്രവർത്തകരും ചടങ്ങിന് ആശംസയും അർപ്പിക്കും.
രമേശൻ മനത്താനത്ത് സ്വാഗതവും എം ജീഷ് നന്ദിയും രേഖപ്പെടുത്തും. വിവിധ കലാകാരൻമാർ സംഗമത്തിൽ പങ്കെടുക്കും. രാത്രി 7 മണിക്ക് ഏറുമാടം ബാൻഡ് കോഴിക്കോട് അവതരിപ്പിക്കുന്ന ഖവാലി അരങ്ങേറും. ഞായറാഴ്ച വൈകിട്ട് 5 മണിക്ക് പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം വടകര എം പി ഷാഫി പറമ്പിൽ നിർവഹിക്കും. കൈൻ്റ് ചെയർമാൻ കെ. പ്രഭാകരകുറുപ്പ് അധ്യക്ഷത വഹിക്കും. ചടങ്ങിൽ മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് മുഖ്യാതിഥിയായി പങ്കെടുക്കും.
വിക്ടറി ഗ്രൂപ്പ് പ്രെമോട്ടർ ഇ.എം പവിത്രൻ സമർപ്പണഭാഷണവും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രൊഫ കൽപ്പറ്റ നാരായണൻ സ്നേഹ ഭാഷണവും നടത്തും. വിവിധ യൂണിറ്റുകളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ നിർമല, ജില്ലാപഞ്ചായത്ത് മെമ്പർ എം പി ശിവാനന്ദൻ, തണൽ ചെയർമാൻ ഡോ. ഇദ് രീസ്, ഇന്ത്യയിലെ ആദ്യത്തെ പാലിയേറ്റീവ് വളണ്ടിയർ വി. മീനകുമാരി, തെനങ്കാലയിൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഇസ്മായിൽ തെനങ്കാനയിൽ എന്നിവർ നിർവഹിക്കും. ചടങ്ങിൽ സിവിൽ സർവീസ് ജേതാവ് ശാരിക എ.കെ, റഹീസ് ഹിദായ എന്നിവർ അതിഥികളായി പങ്കെടുക്കും.
രാഷ്ട്രീയ നേതാക്കളായ അഡ്വ. കെ. പ്രവീൺ കുമാർ, ബി പി ബബീഷ്, എസ്.പി കുഞ്ഞമ്മദ്, അജയ് ആവള, കെ.ടി.എം കോയ, പ്രദീപൻ കണ്ണമ്പത്ത്, അമീൻ മുയിപ്പോത്ത്‌ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എം എം രവീന്ദ്രൻ, സുനീതാ ബാബു പഞ്ചായത്തംഗങ്ങളായ കെ.സി രാജൻ, ഫൗസിയ കുഴുമ്പിൽ, ഗോപാലൻ കുറ്റോയത്തിൽ, ഡോ. രാജലക്ഷ്മി, കിപ്പ് ചെയർമാൻ കെ. അബ്ദുൾ മജീദ്, നെസ്റ്റ് ജനറൽ സെക്രട്ടറി ടി. കെ മുഹമ്മദ് യൂനസ്, ഡോ. ഫർസാന, കേളോത്ത് മമ്മു, മിസഹബ് കീഴരിയൂർ, നിസാർ ചങ്ങരോത്ത്, രജിത കെ.വി, മുഹമ്മദ് ഷാമിൽ ടി തുടങ്ങിയവർ ആശംസ അർപ്പിക്കും. കൈൻ്റ്  ജനറൽ സെക്രട്ടറി കെ. അബ്ദുറഹിമാൻ റിപ്പോർട്ടും സ്വാഗതം സംഘം ചെയർമാൻ ഇടത്തിൽ ശിവൻ സ്വാഗതവും ജനറൽ കൺവീനർ ഷാനിദ് എം.വി നന്ദിയും പ്രകാശിപ്പിക്കും.
Share news