KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരത്ത് മദ്യലഹരിയിൽ യുവ ഡോക്ടേഴ്സ് ഓടിച്ച ജീപ്പിടിച്ച് ഒരാൾ മരിച്ചു

തിരുവനന്തപുരം ആക്കുളത്ത് മദ്യലഹരിയിൽ യുവ ഡോക്ടേഴ്സ് ഓടിച്ച ജീപ്പിടിച്ച് ഒരാൾ മരിച്ചു. പാറശാല സ്വദേശി ശ്രീറാം ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഒരാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ ഓടിച്ച ജീപ്പ് ബൈക്കിലിടിച്ചായിരുന്നു അപകടം. ആക്കുളം പാലത്തിൽ ഇന്നലെ രാത്രിയായിരുന്നു. ഡോക്ടർമാരായ വിഷ്ണു, അതുൽ എന്നിവരെ തുമ്പ പോലീസ് കസ്റ്റഡിയിലെടുത്തു.

അമിത വേഗതയിൽ പോയ ജീപ്പ് നിയന്ത്രണം തെറ്റി ബൈക്കിലിടിക്കുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ച പാറശ്ശാല സ്വദേശികളായ ശ്രീറാം (26), ഷാനു (26) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റിരുന്നത്. ഇവരെ ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 11 മണിയോടെ ശ്രീറാം മരിച്ചു. കാറിലുണ്ടായിരുന്ന യുവ ഡോക്ടർമാർ മദ്യലഹരിയിലായിരുന്നതായി പോലീസ് പറഞ്ഞു.

 

വിഷ്ണുവാണ് വാഹനം ഓടിച്ചിരുന്നത്. വിഷ്ണു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്ത് വരികയാണ്. അതുൽ മെഡിക്കൽ കോളജിൽ പിജി ചെയ്യുകയാണ്. അതുലിൻ്റെ അമ്മയുടെ പേരിലാണ് വാഹനം. അപകടത്തിൽപ്പെട്ട ഇരുവരും ഓൺലൈൻ ഭക്ഷണ വിതരണക്കാരാണ്. മനപൂർവമായ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Advertisements
Share news