“പകരത്തിന് പകരമായി”; ഇരു രാജ്യങ്ങളും സംഘർഷം അവസാനിപ്പിക്കണമെന്ന് ട്രംപ്

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയും പാകിസ്താനും സംഘർഷം അവസാനിപ്പിക്കണമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഭീകരാക്രമണത്തിന് പകരത്തിനു പകരമായി. ഇനി ഇരു രാജ്യങ്ങളും സംഘർഷം അവസാനിപ്പിക്കണം. ഇന്ത്യയും പാകിസ്താനുമായി അമേരിക്ക നല്ല ബന്ധത്തിലാണെന്നും സംഘർഷം അവസാനിപ്പിക്കാൻ ഇടപെടാൻ തയ്യാറാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അതേസമയം ഓപ്പറേഷൻ സിന്ദൂറിന്റെ പിന്നാലെ പ്രകോപനം തുടർന്ന് പാക്കിസ്ഥാൻ. അതിർത്തി പ്രദേശങ്ങളിൽ ഇന്നും വെടിവെപ്പ് തുടരുകയാണ്. ഇന്നലെ പൂഞ്ചിൽ പാക് സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ സൈനികന് വീരമൃത്യു വരിച്ചിരുന്നു. ലാൻസ് നായിക് ദിനേശ് കുമാറാണ് വീരമൃത്യു വരിച്ചത്. പാക് പ്രകോപനം തുടർന്നാൽ തിരിച്ചടിക്കാൻ സുരക്ഷാ സേനക്ക് നിർദേശം നൽകി കരസേന മേധാവി. അതിർത്തി മേഖലകളിൽ കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ് സൈന്യം.

