വില്പനക്കായി സൂക്ഷിച്ച അനധികൃത മദ്യം പിടികൂടി

കോഴിക്കോട്: വില്പനക്കായി സൂക്ഷിച്ച അനധികൃത മദ്യം പിടികൂടി. ചെറുവറ്റയിൽ വാടക റൂമിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ അഗ്രഹാരം കുടിയാന സ്ട്രീറ്റ് സെല്ലദുരൈൻ്റെ മകൻ ബാലു (37) ആണ് പിടിയിലായത്. റൂമിൽ നിന്നുമാണ് ചേവായൂർ പോലീസ് അനധികൃതമായി സൂക്ഷിച്ച 500 മില്ലിയുടെ 34 ഓളം മദ്യക്കുപ്പികൾ പിടികൂടിയത്.
