KOYILANDY DIARY.COM

The Perfect News Portal

ഐസിയു പീഡനക്കേസ്; പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്

കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസ് പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. അതിജീവിത നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ നിർദ്ദേശം. ഇടപെടലിൽ പ്രതീക്ഷയുണ്ടെന്ന് അതിജീവിത പ്രതികരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ ആണ് അതിജീവിത നൽകിയ പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകിയത്. ഉത്തരമേഖല ഐജിയോടാണ് അന്വേഷിക്കാൻ നിർദേശം. പരാതിക്കാരിയുടെ മൊഴി രേഖപ്പെടത്തി ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും സ്വീകരിച്ച നടപടി മെയിൽ മുഖാന്തരം പരാതിക്കാരിയെ അറിയിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

15 ദിവസത്തിനകം റിപ്പോർട്ട്‌ നൽകാൻ ആണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശം. മുഖ്യമന്ത്രിയുടെ ഓഫിസിൻ്റെ ഇടപെടലിൽ പ്രതീക്ഷയുണ്ടെന്നും സമരം തുടരും ഐജിയെ നേരിട്ട് കണ്ട് പരാതി അറിയിക്കുമെന്നും അതിജീവിത പറഞ്ഞു. ഈ മാസം 16 നാണ് അതിജീവിത മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് പരാതി അയക്കുന്നത്. അതിന് പിന്നാലെയാണ് അടിയന്തര നടപടി.

Share news