KOYILANDY DIARY.COM

The Perfect News Portal

കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തുന്ന വീട്ടില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം

പത്തനംതിട്ട: പത്തനംതിട്ടയില്‍ കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തുന്ന വീട്ടില്‍ വന്‍ പ്രതിഷേധം. ഡിവൈഎഫ്‌ഐയും പൊതു പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് പ്രതിഷേധം നടത്തുന്നത്. മന്ത്രവാദം നടത്തിയിരുന്ന സ്‌ത്രീയെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു.

മലയാലപ്പുഴയിലെ വാസന്തി മഠത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്ര വാദം നടത്തുന്നത്. മന്ത്രവാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മന്ത്രവാദം നടത്തിയിരുന്ന സ്ഥലവും ഡിവൈഎഫ്‌ഐ അടിച്ചു തകർത്തു.

Share news