KOYILANDY DIARY.COM

The Perfect News Portal

സന്നിധാനത്ത് വൻ ഭക്തജന തിരക്ക്

സന്നിധാനത്ത് വൻ ഭക്തജന തിരക്ക്. ഇതുവരെ ശബരിമലയിൽ ദർശനം നടത്തിയത് രണ്ട് ലക്ഷത്തിൽ അധികം തീർത്ഥാടകർ. വെർച്വൽ ക്യൂ മുഖേന ബുക്കിംഗിലൂടെ എത്തിയത് 37,848 ഭക്തരാണ്. പുൽമേടിലൂടെ 94 അയ്യപ്പന്മാരും സന്നിധാനത്ത് അയ്യപ്പ ദർശനത്തിനെത്തി.

ഇന്നലെ അയ്യപ്പ ഭക്തർക്ക് വേണ്ടി തുറന്ന കാനന പാതയിൽ ഇതുവരെ വന്യമൃഗങ്ങളുടെ ശല്യമോ മറ്റെന്തെങ്കിലും തരത്തിലുള്ള പരാതികളോ ഒന്നും ഉണ്ടായിട്ടില്ല. വരും ദിവസങ്ങളിൽ സന്നിധാനത്തേക്കുള്ള ഭക്തരുടെ എണ്ണം വർദ്ധിക്കുമെന്നാണ് ദേവസ്വം ബോർഡിൻറെ പ്രതീക്ഷ.

 

കാനനപാതയിൽ 50-ഓളം ഉദ്യോഗസ്ഥരെ നിയമിച്ച് വനംവകുപ്പ് സുരക്ഷ ഉറപ്പു വരുത്തുന്നുണ്ട്. അതേസമയം മണ്ഡലകാലം ആരംഭിച്ചതോടെ കലാകായിക സംഘങ്ങൾ സന്നിധാനത്ത് ശാസ്താ ഓഡിറ്റോറിയത്തിൽ കലാപരിപാടികൾ അവതരിപ്പിച്ചു.

Advertisements
Share news